Type Here to Get Search Results !

Bottom Ad

ബദിയടുക്ക ബാപ്പാലിപ്പനത്തെ മോഷണ കേസ്; മുഖ്യപ്രതി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: (www.evisionnews.in) ബദിയടുക്ക ബാപ്പാലിപ്പനത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു. പഞ്ചിയട ഹസൈനാര്‍ ഹാജിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഗു ഉറുമിയിലെ ഷബീര്‍ അലിയെ (34)യെ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം പ്രദീപ് ചവറയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ മാസം ഹസൈനാര്‍ ഗള്‍ഫിലായിരിക്കെ വീട് കുത്തിത്തുറന്ന് ഹോം തീയേറ്റര്‍, വാച്ച് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒരാളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. 

evisionnews


Keywords: Badiaduka, Bappalipponam, Thiruvanthapuram, Hassainar haji, Mugu Urumi, arrest

Post a Comment

0 Comments

Top Post Ad

Below Post Ad