കാസര്‍കോട്: (www.evisionnews.in) മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കാസര്‍കോട് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ മൊഗ്രാല്‍ പുത്തൂരില്‍ പൂര്‍ത്തിയായ വീടിന്റെ സമര്‍പ്പണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിടന്‍ട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള് വ്യാഴം വൈകുന്നേരം 4 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് നിര്‍വ്വഹിക്കും. ചെങ്കള പഞ്ചായത്തില്‍ പണി പൂര്‍ത്തിയായ വീടിന്റെയും നഗരസഭയില്‍ പണി പുരോഗമിക്കുന്ന വീടിന്റെയും സമര്‍പ്പണം ഫെബ്രുവരിയില്‍ നടത്തും.ബദിയടുക്ക പഞ്ചായത്തില്‍ പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ദാനം മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചിരുന്നു.
മുസ്ലിംലീഗിന്റെയുംയു.ഡി.എഫിന്റെയും നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകന്മാരും പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുമെന്ന് ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് പൈക്ക,ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടിലുള്ള പ്രസിഡന്റ് മഹമൂദ് കുളങ്ങര (9995375124) യുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
Keywords: Baithurahma, Hyder Ali shihab thangal, Dubai KMCC Kasaragod constituency committee
Post a Comment
0 Comments