Type Here to Get Search Results !

Bottom Ad

മംഗലാപുരത്ത് ഓട്ടോ സമരം മൂന്നാം ദിവസത്തിലേക്ക്

മംഗലാപുരം (www.evisionnews.in) : ഓട്ടോ ചാര്‍ജ് കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ യൂണിയന്‍ നടത്തിവരുന്ന പണിമുടക്ക് മൂന്നാം ദിവസവും പൂര്‍ണം. കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഓട്ടോകള്‍ ഓടിയെങ്കിലും യൂണിയന്‍ ഇടപെട്ട് നിര്‍ത്തിച്ചു. 

യൂണിയന്‍ പെട്രോള്‍ഡീസല്‍ വിലകുറഞ്ഞതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടവും ആര്‍.ടി.എ.യും ചേര്‍ന്ന് മിനിമം ഓട്ടോക്കൂലി 25ല്‍നിന്ന് 20 ആക്കാന്‍ തീരുമാനിച്ചത്. നേരത്തേ ബസ്ചാര്‍ജ് കുറച്ചിരുന്നു. അതേസമയം 

അധികൃതര്‍ തീരുമാനം പിന്‍വലിക്കാത്തപക്ഷം സമരം തുടരാനാണ് യൂണിയന്റെ തീരുമാനം. ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വിവിധയിടങ്ങളില്‍ ഓട്ടോഡ്രൈവര്‍മാര്‍ യോഗങ്ങള്‍ നടത്തി. 

സമരത്തെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാര്‍ കഷ്ടത്തിലായി. ഡി.സി.യുടെ നിര്‍ദേശപ്രകാരം ടാക്‌സി വാഹനങ്ങള്‍ ഇവിടങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നു. ഇവരുടെ സേവനമാണ് യാത്രക്കാരുടെ പ്രയാസം കുറച്ചത്. സമരം തുടരുന്നപക്ഷം ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍.ടി.എ. അധികൃതര്‍ അറിയിച്ചു.

evisionnews


Keywords: Kasaragod-manglore-petrol-diesel-auto-strike-charge

Post a Comment

0 Comments

Top Post Ad

Below Post Ad