-ശരീഫ് കരിപ്പൊടി-
(www.evisionnews.in)രാജ്യത്തങ്ങിങ്ങായി മതേതര വിശുദ്ധ പ്രവര്‍ത്തനങ്ങളുടെ അടങ്ങാത്ത അലയൊലികള്‍ക്കിടയിലാണ് ഈ റിപ്ലബിക്ക് ദിനം കൊണ്ടാടപ്പെടുന്നത്. ലോകത്തെ ഉന്നതമായ ലിഖിത ഭരണ ഘടനയും സുശക്തമായ മതേതര സംവിധാനവും നമ്മുടെതാണെന്ന് പെരുമ്പറയടിക്കുമ്പോഴും വര്‍ഗീയതീവ്രവാദവിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചില മൂഢ പരിവാരങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നത് ഏറെ പരിതാപകരമാണ് അതിന്റെ പരിണിത ഫലങ്ങള്‍. (www.evisionnews.in)ദിനേന രാജ്യ സ്‌നേഹിയുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
(www.evisionnews.in)റിപ്ലബിക് ഇന്ത്യയുടെ കൂടെയോ അതിനു മുമ്പോ സ്വതന്ത്രമായ ഒട്ടുമിക്ക രാജ്യങ്ങളും സാമ്രാജ്യത്വ അധീശത്വത്തിലേക്കോ സ്വേച്ഛാധിപത്യത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും ജനാധിപത്യമതേതരത്വത്തിന്റെ ആധാരശിലയില്‍ ഉറച്ചുനില്‍ക്കാനായത് നിസാരവല്‍ക്കരിച്ച് തള്ളേണ്ടതല്ല. ഭീതിദായകമായ ഇത്തരമൊരു വെല്ലുവിളി ആഗോളമായി നേരിട്ടപ്പോഴും അഭിമാനമാം വിധം തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് വര്‍ഷങ്ങളായുള്ള മതേതര പാരമ്പര്യത്തിന്റെ കെട്ടുറപ്പ് കൊണ്ടാണ്.
സങ്കര സംസ്‌കൃതിയും (www.evisionnews.in)ബഹുസ്വരതയുമാണ് ഭാരതീയ പാരമ്പര്യത്തിന്റെ കാതല്‍. സ്വാതന്ത്ര്യസമര പശ്ചാത്തലവും അതിനു മുമ്പും ഈ ശാസ്ത്രവര്‍ഷം വരെയുള്ള സംഭവങ്ങളൊക്കെയും മനസ്സിലാക്കിത്തരുന്നത് ആ പാരമ്പര്യത്തിന്റെ മഹത്വങ്ങളാണ്. ദേവക്ഷേത്രങ്ങളില്‍ നിന്നുയരുന്ന ശംഖുനാദവും മുസ്ലിം ആരാധനാലയങ്ങളില്‍ നിന്നുയരുന്ന ബാങ്കൊലികളും ചര്‍ച്ചുകളില്‍ നിന്നുയരുന്ന മണിമുഴക്കവും ഒക്കെയും ഭാരതാംബയുടെ ഐശ്വര്യ ചിഹ്നങ്ങളായാണ് ഭാരതീയര്‍ കണക്കാക്കുന്നത്. (www.evisionnews.in)ഇത്തരമൊരു സ്ഥിതി വിശേഷം സാമ്രാജ്യത്യ ശക്തികളെ പോലും അമ്പരപ്പിച്ചിരുന്നു. അമേരിക്കന്‍ സാമ്രാജത്വത്തിന്റെ പുത്തന്‍ സാമ്പത്തിക നയത്തിനും അത് നടപ്പിലാക്കുന്ന ഭരണആധികാരികള്‍ക്കും എതിരെ വരേണ്ട ജനവികാരത്തെ വര്‍ഗ്ഗീയമായി മുന്നോട്ട് വരാനും സമുദായിക ചേരിതിരിവ് സൃഷ്ടിക്കാനും കാരണമായത് ഈ അമ്പരപ്പായിരുന്നു.
(www.evisionnews.in)ആരോപണപ്രത്യാരോപണ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭീകരവിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മതദാര്‍ശനിക മുഖം നല്‍കി തികഞ്ഞ സാമൂഹികാന്തരീക്ഷത്തിന് ക്ഷതമേല്‍പിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ ഉടനീളം നടന്നുവരുന്നുണ്ട്. ഗുജറാത്ത്, മലേഗാവ്, അയോദ്ധ്യയുള്‍പ്പെടേയുള്ള ഇടക്കാലത്തുണ്ടായ സംഭവവികാസങ്ങളൊക്കെയും വരച്ചുകാണിക്കുന്ന വസ്തുതയാണിത്. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണസംഘം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് രാജ്യത്തെ സൈനിക സ്‌കോഡില്‍ പോലും ഭീകരവര്‍ഗ്ഗീയ പ്രവര്‍ത്തകര്‍ചേക്കേറിയിട്ടുണ്ടെന്നാണ് തികഞ്ഞ മതേതരത്വവും ശക്തമായ ജനാധിപത്യ വ്യവസ്ഥിതിയും ഉദ്ഘാഷിക്കുന്ന നമ്മുടെ രാജ്യത്തെ സമാധാന കാംക്ഷികളെ സംബന്ധിച്ചിടത്തോളം നൊമ്പരപ്പെടുത്തുന്നതാണിത്. രാജ്യത്തെ കാക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ തന്നെ രാജ്യത്തെ തകര്‍ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്ന ദുരവസ്ഥ മാറേണ്ടിയിരിക്കുന്നു(www.evisionnews.in).
വര്‍ഗ്ഗീയതയെയും തീവ്രവാദഭീകര പ്രവര്‍ത്തനങ്ങളെയും മതത്തിന്റെ പശ്ചാത്തലത്തില്‍ കാണാവുന്നതല്ല. മതവിശ്വാസി രാഷ്ട്രത്തെ സ്‌നേഹിക്കുന്നവനും അഖണ്ഡത കാത്തു സൂക്ഷിക്കുന്നവവുമാണ്. ഒരിക്കലും അവന്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും യശസ്സിനും വിഘ്‌നം നില്‍ക്കുകയില്ല. ഇന്നേവരെയുള്ള മതദര്‍ശനങ്ങളൊക്കെയും അവരുടെ നിലവിലെ സംവിധാനങ്ങള്‍ സ്വരാജ്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചക്കുതകുന്നതാണ്. മതത്തിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ അറിയാത്തവരാണ് ഇത്തരം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മതങ്ങള്‍ മനുഷ്യനെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ളതല്ല, (www.evisionnews.in)മനുഷ്യരെ തമ്മില്‍ രഞ്ജിപ്പിക്കാനുള്ളതാണെന്ന ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. മറ്റൊരു വിധത്തില്‍ നോക്കിക്കാണുകയാണെങ്കില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളെമതങ്ങളോട് ചേര്‍ത്തി വായിക്കുന്നത് മതത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിരുദ്ധ ശക്തികളുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ്.
ഭീകരത ആരോപിക്കുന്നതില്‍ ഒരു പരിധി വരെയെങ്കിലും ബഹുജന മാധ്യമങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ചില വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ മുന്‍വിധിയോടെയാണ് സംഭവങ്ങളെ നോക്കിക്കാണുന്നത്. (www.evisionnews.in)നിയമപാലകര്‍ നിയമപരമായി സംസാരിക്കാത്തപ്പൊഴും നിരപരാധിയെ കുറ്റവാളിയാക്കുന്നത് ചിലപ്പോഴെങ്കിലും മാസ് മീഡിയകളാണ്.
അപക്വമായ ചില വികാരങ്ങളാണ് പലപ്പോഴും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാറ്. അത് അവിവേകത്തിന്റെയും മനുഷ്യത്വ രഹിത ചിന്തയുടെയും അഭാവം കാരണം മനസ്സില്‍ തികട്ടി വരുന്ന ഒരു തരം ഭ്രാന്തസ്വഭാവമാണ്. അതിന് ജാതിയോ മതമോ ഇല്ല. ജാതിയുടെയോ മതത്തിന്റെയോ പിന്തുണയുമില്ല. ഇത്തരം കേസുകളില്‍ കൊല്ലപ്പെട്ടവരുടെയും പിടിക്കപ്പെടുന്നവരുടെയും പശ്ചാത്തലം മതബോധത്തിന്റെതല്ലെന്നും പ്രത്യേക ക്രിമിനല്‍ ചുറ്റുപാടില്‍ നിന്ന് വന്നവരാണെന്നും അറിയുമ്പോള്‍ മതങ്ങള്‍ അവരുടെ ഊന്നുവടിയല്ലെന്ന് വ്യക്തമാകുന്നു. (www.evisionnews.in)അത് കൊണ്ട് തന്നെ ഒരു ബോംബ് പൊട്ടിയാല്‍, എവിടെയെങ്കിലും ഒരു അനിഷ്ടിത സംഭവം ഉണ്ടായാല്‍ സാങ്കല്‍പ്പിക ചിത്രീകരണത്തിന്റെ മറവില്‍ ഒരു സമുദായത്തെ മുഴുവനും പ്രതി ചേര്‍ക്കുന്നത് മതേതര വിരുദ്ധമാണ്.
വര്‍ഗ്ഗീയ വിസ്‌ഫോടനങ്ങളും ഭീകരവിധ്വംസക പ്രവര്‍ത്തനങ്ങളും രാജ്യത്തെയും അതിന്റെ സ്വതന്ത്രമായ പുരോഗമനത്തെയും തകര്‍ക്കാനെ ഇടവരുത്തൂ. അത് സുസ്ഥിരമായ മതേതര സംവിധാനത്തിന് കനത്ത ആഘാതങ്ങളുണ്ടാക്കും. മറിച്ച് സ്വതന്ത്രമായ, സ്വസ്ഥമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ സൗഹാര്‍ദ്ദവും സമാധാനവും നിലനില്‍ക്കണം. അതിന് സൗഹൃദ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. സാമൂഹിക ചേരി തിരിവുണ്ടാക്കി. (www.evisionnews.in)വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതയ്ക്കും വിഘ്‌നം നില്‍ക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും കേവല വോട്ടുബൂാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മറ സൃഷ്ടിക്കുകയും ഊണും ഊരും നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കുകയും രാഷ്ട്രീയ കക്ഷികള്‍ മുഖ്യധാരയില്‍ നിന്ന് കൊണ്ട് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യണം.
(www.evisionnews.in)നാടിനെ സ്‌നേഹിക്കല്‍ മാത്രമല്ല, ഒരാളും ദ്രോഹിക്കാതിരിക്കലുമാണ് രാജ്യസ്‌നേഹമെന്ന വസ്തുത മനസ്സിലാക്കി മുന്നോട്ടു വരിക. ഭീകരവാദം മതത്തിന്റെ ഭാഗമല്ലെന്നും ഭീകരവാദി മതത്തിന്റെ പ്രൊഡക്ടറ്റല്ലമെന്നുള്ള തിരിച്ചറിവിലേക്ക് സമൂഹം എത്തിച്ചേരേണ്ടതുണ്ട്. മുഖം നോക്കി നിലപാടെടുക്കുകയും മതപരിവേഷം നല്‍കുകയും ചെയ്യുന്നതിന് പകരം ക്രിമിനലുകളെ സമൂഹത്തിന്റെ ഭാഗമായി കണ്ട് നിലപാടെടുക്കാന്‍ ക്രമസമാധാനപാലകര്‍ മുന്നോട്ട് വരണം. (www.evisionnews.in)മതേതര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും തുല്യപങ്കാളിത്വം ഉറപ്പുവരുത്തുകയും വേണം. അതിന് പാരസ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും അടരാത്ത കൈക്കോര്‍ക്കലുകള്‍ തീര്‍ക്കേണ്ടതുണ്ട്.
keywords: Kasaragod-shereef karippody-article-republicday-
Post a Comment
0 Comments