Type Here to Get Search Results !

Bottom Ad

ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി



ന്യൂഡല്‍ഹി: (www.evisionnews.in)  ലിംഗനിര്‍ണയത്തിന് സഹായിക്കുന്ന പരിശോധനകളുടെ പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് ബിങ് എന്നിവയ്ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം ഗുരുതരമായ വിധത്തില്‍ കുറയുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി.
ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട കീ വേഡുകള്‍ തടഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമല്ലാതാകുമെന്ന് ഗൂഗിള്‍ പ്രതിനിധി വാദിച്ചു.
നിരോധിച്ചിട്ടുണ്ടെങ്കില്‍ പോലും ഗര്‍ഭച്ഛിദ്രം വര്‍ധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്ന ഫെബ്രുവരി 11ന് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും ഇതിനുള്ള പരസ്യങ്ങള്‍ പ്രമുഖ സെര്‍ച്ച് എന്‍ജിനുകള്‍ വര്‍ധിച്ചു വരുന്നതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
1971ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. 2011ല്‍ ഇത് 918 ആയി കുറഞ്ഞു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 871 പെണ്‍കുട്ടികളാണുള്ളത.് രാജ്യത്തെ ആകെ ജില്ലകളുടെ മൂന്നില്‍ രണ്ടിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

Keywords: Supreme court, fix the sex, female, male, search engine, google, Yahoo, Microsoft, Keywords, Evisionnews
Tags

Post a Comment

0 Comments

Top Post Ad

Below Post Ad