Type Here to Get Search Results !

Bottom Ad

പത്ത് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി സിനിമാ നടനും മോഡലുകളും പിടിയില്‍


കൊച്ചി: (www.evisionnews.in)  കൊക്കെയ്നുമായി യുവസിനിമാ നടനും നാല് സ്ത്രീകളും പിടിയില്‍. കിങ്സ് ഗ്രൂപ്പ് ഉടമയും സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ നിസാമിന്‍റെ കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത് .ഇതിഹാസ എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് പിടിയിലായവരില്‍ ഒരാള്‍.
പിടിയിലായ സ്ത്രീകളില്‍ മൂന്നുപേര്‍ മോഡലകളും ഒരാള്‍ അസിസ്റ്റന്‍റ് ഡയറക്ടറുമാണ്. സഹസംവിധായക ബ്ലെസി, മോഡലുകളായ രേശ്മ, ടിൻസി, ദുബായിലെ ട്രാവൽ മാർട്ടിന്റെ ഉടമ സ്നേഹ എന്നിവരാണ് പിടിയിലായ സ്ത്രീകൾ. പൊലീസ് പത്തുഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. കൊച്ചി പോലുള്ള നഗരത്തിൽ ഇതാദ്യമായാണ് സിനിമാനടൻ ഉൾപ്പെടുന്ന വലിയൊരു കേസ്.

evisionnews


Keywords: Kochi, Kokkain, young model, Shain Tom Chacko
Tags

Post a Comment

0 Comments

Top Post Ad

Below Post Ad