Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ എഎപിയുടെ പ്രകടനപത്രിക പുറത്തിറക്കി: സ്ത്രീസുരക്ഷയ്ക്ക് 12 ലക്ഷം സിസിടിവി


ന്യൂഡല്‍ഹി: (www.evisionnews.in)  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഡല്‍ഹിയുടെ വികസനത്തിന് എഴുപതിന കര്‍മപരിപാടിയുമായാണ് ആം ആദ്മി പാര്‍ട്ടി പത്രിക മുന്നോട്ട് വെച്ചിരിക്കുന്നത്.
കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി നിവാസികള്‍ക്ക് എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. വൈദ്യുതി നിരക്കില്‍ അന്‍പത് ശതമാനം കുറവ് വരുത്തും. സൗജന്യ വൈഫൈ ലഭ്യമാക്കും. സ്ത്രീസുരക്ഷക്കും എഎപിയുടെ പ്രകടനപത്രിക മുന്‍തൂക്കം നല്‍കുന്നു. സ്ത്രീസുരക്ഷക്കായി 12 ലക്ഷം സിസിടിവികള്‍ സ്ഥാപിക്കുമെന്നാണ് പത്രികയിലെ പ്രഖ്യാപനം. പത്രികയിലെ പല പ്രഖ്യാപനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന സംശയം ജനിപ്പിക്കുന്നവയാണെങ്കിലും ജനപ്രിയവാഗ്ദാനങ്ങളാണാ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. നാല് മാസം സമയമെടുത്താണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും പത്രിക വിശുദ്ധ പുസ്തകമാണെന്നും എഎപി വ്യക്തമാക്കി.
ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി ലഭിക്കുന്നത് സ്വപ്‌നമാണെന്നും പത്രികയില്‍ എഎപി വ്യക്തമാക്കുന്നു. ഇത് ബിജെപിക്ക് ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ ബിജെപിയും എഎപിയും തമ്മിലാണ് പ്രധാനമത്സരം. ത്രികോണമത്സരത്തിന്റെ പ്രതീതിയുണ്ടെങ്കിലും നിലവില്‍ കോണ്‍ഗ്രസ് പ്രചരണത്തില്‍ ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല. കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.


Keywords: Delhi, AAP, constitution, Delhi election, BJP, Congress


Tags

Post a Comment

0 Comments

Top Post Ad

Below Post Ad