Type Here to Get Search Results !

Bottom Ad

16 കാരന്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

പരപ്പ : (www.evisionnews.in)  ബളാല്‍ അരിങ്കല്ല് പാലാച്ചുരം കോളനിയിലെ ബാലന്‍-ലീല ദമ്പതികളുടെ മകന്‍ പ്രിയേഷിനെ (16) വീട്ടുവളപ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.ശ്രീനേഷ്, ശ്രീജേഷ്, ജിഷ്ണു എന്നിവര്‍ സഹോദരങ്ങളാണ്. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പാലാച്ചുരം കോളനി മദ്യത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടുണ്ട്. 
കുട്ടികള്‍ പോലും മദ്യത്തിന് അടിമകളായിമാറിയതായി പരിസരവാസികള്‍ പറയുന്നു. വ്യാജ വാറ്റിന് പുറമെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള വിദേശ മദ്യവും വന്‍ തോതില്‍ ഈ കോളനിയില്‍ വിറ്റഴിക്കുന്നുണ്ട്.

evisionnews


Keywords: 16th year old, hang, Parappa, Balal, Aringall, Palachuram, 

Post a Comment

0 Comments

Top Post Ad

Below Post Ad