Type Here to Get Search Results !

Bottom Ad

പീഡനത്തിനിരയായ 14കാരിയുടെ രഹസ്യ മൊഴിയെടുത്തു

കാഞ്ഞങ്ങാട് : (www.evisionnews.in)  ലൈംഗിക പീഡനത്തിനിരയായ പതിനാലു കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചിറ്റാരിക്കാല്‍പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചിറ്റാരിക്കാല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിട്ട കോടതി മുറിയില്‍ വീഡിയോ സജ്ജീകരണത്തോടെ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

evisionnews


Keywords: tortured, 14 aged girl, Hosdurg, secret, closed room

Post a Comment

0 Comments

Top Post Ad

Below Post Ad