Type Here to Get Search Results !

Bottom Ad

വയനാട്ടുകുലവന്‍ വരവായി: മലയോരത്ത് നായാട്ടു സംഘങ്ങള്‍ ഉണര്‍ന്നു

Top Post Ad

കാഞ്ഞങ്ങാട് (www.evisionnews.in): കാസര്‍കോട് ജില്ലയിലെ ഗ്രാമീണജനതയുടെ മഹോത്സവമായ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് വിവിധ തറവാട് കേന്ദ്രങ്ങള്‍ ഒരുക്കം തുടങ്ങി. ഫെബ്രുവരി 28 മുതല്‍ മെയ് 14 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്. മഹോത്സവത്തിന്റെ വരവറിയിപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ മലയോരത്തെ നായാട്ടു സംഘങ്ങളും മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി തറവാട് സ്ഥാനങ്ങളിലായി 11 വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കും. 

പലയിടത്തും പന്തലൊരുക്കം ആരംഭിച്ചുകഴിഞ്ഞു. അതത് പ്രദേശങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ഓലപ്പന്തല്‍ കെട്ടുന്നതിനായി ഓലമെടയും. ആനപ്പന്തല്‍ ഒരുക്കല്‍, കൂവം അളക്കല്‍ ചടങ്ങ് എന്നിവ മുന്നോടിയായി നടക്കും. ചെറിയ അടുക്കള, വലിയ അടുക്കള എന്നിങ്ങനെ പ്രധാന ഊട്ടുപുരയും നിര്‍മിക്കും. കലവറ നിറയ്ക്കല്‍, വപ്പിടല്‍, മറപിളര്‍ക്കല്‍, ചൂട്ടൊപ്പിക്കല്‍ ചടങ്ങുകള്‍ കാണാന്‍ ജില്ലയ്ക്ക് പുറത്തുനിന്നും ആളുകളെത്തും. വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍ എന്നിവയാണ് പ്രധാന തെയ്യങ്ങള്‍. 

പത്തോ അധിലധികമോ വര്‍ഷം കൂടുമ്പോഴാണ് ഓരോ ദേവസ്ഥാനത്തും കളിയാട്ടം നടക്കുന്നത്. തെയ്യംകെട്ടിനോടനുബന്ധിച്ച് നടക്കുന്ന മൃഗവേട്ട നിരോധിച്ചെങ്കിലും നായാട്ടുസംഘങ്ങള്‍ ഇക്കുറിയും മലയോര കാടുകളില്‍ വേട്ടക്കിറങ്ങും. സംഘത്തിനൊപ്പം വേട്ടപ്പട്ടികളുമുണ്ടാകും. ഒരു ജനകീയ ഉത്സവമെന്ന നിലയിലും ജാതി മതഭേദമന്യേ സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിലും മൃഗവേട്ടയോട് വനംവകുപ്പ് അധികൃതരും മൗനംപുലര്‍ത്തുകയാണ് പതിവ്. 

Keywords: vayanattukulavan

Below Post Ad

Post a Comment

0 Comments